
മലയാലപ്പുഴ: ബസിൽ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ പുതുക്കുളം മുണ്ടയ്ക്കൽ പുള്ളോലിൽ വീട്ടിൽ ഷിബുവിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് ലൈംഗികാതിക്രമം കാട്ടിയത്. ഇയാൾ ബസിലെ സ്ഥിരം യാത്രക്കാരനായിരുന്നു. മലയാലപ്പുഴ ഇൻസ്‌പെക്ടർ ശ്രീജിത്ത്, എസ്.സി.പി.ഒ ഇർഷാദ്, സി.പി.ഒമാരായ രതീഷ്, ഹിതേഷ്, സുബിൻ, സജിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |