
കൊല്ലം: വില്പനയ്ക്കെത്തിച്ച മാരക രാസ ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസിന്റെ പിടിയിൽ. ചാത്തന്നൂർ താഴം നോർത്ത് തടവിള പുത്തൻ വീട്ടിൽ സുൽഫിക്കർ(24),ചാത്തന്നൂർ താഴം നോർത്ത് മഞ്ചാടി ഹൗസിൽ ദിൽഷാദ് (25) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസും കൊല്ലം എ.സി.പി രാജേഷിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. പ്രതികൾ ഗോവയിൽ നിന്ന് ലഹരി മരുന്ന് കടത്തിക്കൊണ്ടുവന്ന് യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ട് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് രണ്ടു കവറുകളിലായി 4.800 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ രഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |