SignIn
Kerala Kaumudi Online
Saturday, 21 February 2026 8.15 AM IST

മണലിത്തറയുടെ കൂത്ത് നാളെ

Increase Font Size Decrease Font Size Print Page
photo

പുന്നംപറമ്പ് : മാമാങ്ക വേദിയായ മച്ചാട് തിരുവാണിക്കാവിൽ നാളെ മണലിത്തറ വിഭാഗം ഇന്ദ്രജിത്ത് വധം കൂത്ത് നടത്തും. രാത്രിയിൽ തുളസികുത്തന്നൂർ നേതൃത്വം നൽകും. മണലിത്തറ അയ്യപ്പൻ കാവിൽ രാവിലെ കൂത്ത് പായസം തയ്യാറാക്കും. കൂത്തുക്കാരെ ദേശത്തേക്ക് ആനയിക്കും. കണ്ടമാന് പൂജയും ഉണ്ടാകും. രാത്രി 7 ന് അവകാശികൾക്കും കൂത്തുകാർക്കും സദ്യ,കൂത്ത് കവി ചൊല്ലൽ എന്നിവയ്ക്ക് ശേഷം കൂത്ത് പുറപ്പെടും. കുതിരകൾ പോയ പരമ്പരാഗത വഴിയിലൂടെയാണ് ക്ഷേത്ര യാത്ര. 8 ന് വലിയ മുത്തിയുടെ നടയിൽ വിളക്ക് വയ്ക്കും. തുടർന്ന് മാടം കൊട്ടി കയറി കൂത്ത് നടത്തും. ഇതോടെ ദേശത്തിന്റെ മാമാങ്ക ആഘോഷം സമാപിക്കും. ഇന്ന് പാർളിക്കാടിന്റെ അധികായ വധം നടക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.