SignIn
Kerala Kaumudi Online
Saturday, 21 February 2026 8.15 AM IST

എന്റെ ഗുരു ക്യാമ്പ് ഇന്ന്

Increase Font Size Decrease Font Size Print Page
photo

ചെറുതുരുത്തി: ഭാരതീയ നാട്യകലകളിലൂടെ അവതരിപ്പിക്കുന്ന എന്റെ ഗുരു ക്യാമ്പ് ഇന്ന് കലാമണ്ഡലം നിള ക്യാമ്പസിൽ നടത്തും. സാംബസദാശിവനായ ചിദംബരനാഥനെ സ്തുതിച്ച് ഗുരുദേവൻ രചിച്ച ചിദംബരാഷ്ടകം ഭരതനാട്യത്തിൽ ഒറ്റപ്പാലം സ്വദേശി രമ്യ അനൂപ് അവതരിപ്പിക്കും. ബിജീഷ് കൃഷ്ണ സംഗീത സംവിധാനം നിർവഹിച്ച ചിദംബരാഷ്ടകം 12 മിനിറ്റ് ദൈർഘ്യത്തിലാണ് ദൈവദശകം കൂട്ടായ്മ എന്റെ ഗുരു വർക്കിംഗ് ചെയർപേഴ്‌സൻ കൂടിയായ രമ്യ അനൂപ് ചിട്ടപ്പെടുത്തിയത്. എട്ട് പദ്യങ്ങൾ ഉൾപ്പെടുന്ന രചനയാണിത്. രാവിലെ 9.30 ന് ഗുരുധർമ പ്രചരണ സഭ മാതൃസഭ ജില്ലാ പ്രസിഡന്റ് അഡ്വ. അജിത സന്തോഷ് ഉദ്ഘാടനം ചെയ്യും. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ദൈവദശകം കൂട്ടായമ ചീഫ് കോ ഓർഡിനേറ്റർ കലാമണ്ഡലം മാധുരി പറഞ്ഞു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.