
തൃശൂർ : ജില്ലയിലെ കോൾ മേഖലയിലെ പാടങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. 16 ന് എം.എൽ.എമാരായ സി.സി മുകുന്ദന്റെയും മുരളി പെരുന്നെല്ലിയുടെയും ജലസേചന, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും കോൾപ്പടവ് പാടശേഖര സമിതി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് എക്‌സിക്യൂട്ടിവ് ഹാളിൽ യോഗം ചേർന്നിരുന്നു.
പല പാടങ്ങളിലും ഇപ്പോൾ വെള്ളം എത്തിത്തുടങ്ങി. എല്ലായിടത്തും വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സബ് കളക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു. സബ് കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോൾ മേഖലകളിൽ ചണ്ടി വാരി വൃത്തിയാക്കുന്നതിൽ അപാകതകൾ വരുത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |