SignIn
Kerala Kaumudi Online
Saturday, 21 February 2026 8.15 AM IST

കുടുംബശ്രീയിൽ ഇടത് മേധാവിത്വം

Increase Font Size Decrease Font Size Print Page

പുതിയ സമിതികൾ ഇന്ന് നിലവിൽ വരും.

തൃശൂർ: ജില്ലയിൽ കുടുംബശ്രീ തിരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ ഭൂരിഭാഗം മേഖലകളിലും ഇടത് ആധിപത്യം. 'ഇടതുപക്ഷ' കരുത്തിൽ കുടുംബശ്രീയുടെ പുതിയ സമിതികൾ ഇന്ന് നിലവിൽ വരും.
ഇന്നലെയാണ് സി.ഡി.എസ് ചെയർപേഴ്‌സൺമാരെ തിരഞ്ഞെടുത്തത്. ഒാരോ വാർഡിൽ നിന്നും ഒരാൾ വീതമാണ് സി.ഡി.എസ് അംഗങ്ങൾ. ഇവരിൽ നിന്നാണ് ചെയർപേഴ്‌സൺമാരെ തിരഞ്ഞെടുക്കുക.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും എൽ.ഡി.എഫ് അനുഭാവികൾ ചെയർപേഴ്‌സൺ സ്ഥാനത്തെത്തി.
ജില്ലയിലെ 86 പഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലായി നൂറു സി.ഡി.എസുകളാണുഉള്ളത്. മുൻ പഞ്ചായത്ത് അംഗങ്ങൾ വരെ കുടുംബശ്രീ ചെയർപേഴ്‌സൺ സ്ഥാനത്തെത്തി.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പരീക്ഷണമായാണ് രാഷ്ട്രീയ പാർട്ടികൾ ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഇടതുപക്ഷം ബ്രാഞ്ച് തലം മുതൽ കുടംബശ്രീ പിടിച്ചെടുക്കാൻ നീക്കം തുടങ്ങിയിരുന്നു.

32 ഇടങ്ങളിൽ


100 സി.ഡി.എസുകളിൽ 31 ചെയർപേഴ്‌സൺ പട്ടിക ജാതി വിഭാഗത്തിൽ നിന്നും ഒരാൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുമാണ്. 15 ശതമാനത്തിൽ അധികം എസ്.സി അയൽക്കൂട്ട അംഗങ്ങളുള്ള സി.ഡി.എസുകളിൽ നിന്ന് നറുക്കെടുത്താണ് സംവരണം നിശ്ചയിച്ചത്. അഞ്ച് ശതമാനത്തിലധികം എസ്.ടി. അംഗങ്ങൾ ഉള്ളവയിൽ നിന്നാണ് എസ്.ടി വിഭാഗത്തിന്റെ സംവരണം. ജില്ലയിൽ കൊണ്ടാഴി, വടക്കേക്കാട്, ഒരുമനയൂർ, കൊടകര, കാടുകുറ്റി, മുളങ്കുന്നത്തുകാവ്, പോർക്കുളം, തൃശൂർ കോർപറേഷൻ 1, പാറളം, കടപ്പുറം, ഇരിങ്ങാലക്കുട 2, ഗുരുവായൂർ 2, മാള, അടാട്ട്, തിരുവില്വാമല, പാഞ്ഞാൾ, ചൂണ്ടൽ, താന്ന്യം, പറപ്പൂക്കര, വേലൂർ, വടക്കാഞ്ചേരി 1, ചേർപ്പ്, ഗുരുവായൂർ 1, വല്ലച്ചിറ, പരിയാരം, പെരിഞ്ഞനം, തളിക്കുളം, ദേശമംഗലം, മുല്ലശേരി, കുന്നംകുളം 2, കാറളം എന്നിവിടങ്ങളിലാണ് പട്ടികജാതി സി.ഡി.എസ് ചെയർപേഴ്‌സൺമാർ. അതിരപ്പിള്ളിയിൽ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ധ്യക്ഷ.


കോർപറേഷനിൽ രണ്ട് സി.ഡി.എസുകളും ഇടതുപക്ഷത്തിന്

കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി) ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നിവരെ തിരഞ്ഞെടുത്തു. കോർപ്പറേഷൻ ഡിവിഷൻ ഒന്ന് മുതൽ ഡിവിഷൻ 28 വരെയുള്ള സി.ഡി.എസ് ഒന്നിലേക്കും ഡിവിഷൻ 29 മുതൽ ഡിവിഷൻ 56 വരെയുള്ള സി.ഡി.എസ് രണ്ടിലേക്കും ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ എന്നിവരെയാണ് തിരഞ്ഞെടുത്തത്. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
സി.ഡി.എസ് (ഒന്ന്) ഷീജ സുരേഷ് (ചെയർപേഴ്‌സൺ; ഡിവിഷൻ 20 പറവട്ടാനി), രസ്‌ന രാമകൃഷ്ണൻ (വൈസ് ചെയർപേഴ്‌സൺ; ഡിവിഷൻ 26 അഞ്ചേരി). സി.ഡി.എസ് ( രണ്ട്) ജിഷ സന്തോഷ് (ചെയർപേഴ്‌സൺ; ഡിവിഷൻ 55 പുല്ലഴി), ടി.എം.രാജേശ്വരി (വൈസ് ചെയർപേഴ്‌സൺ; ഡിവിഷൻ 40 കൊക്കാല).

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.