
കൊച്ചി: ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വേണ്ട കപ്പിലെ താരങ്ങൾ സ്ലം സോക്കർ സംഘടിപ്പിച്ച നാഷണൽ ഇൻക്ലൂഷൻ കപ്പിൽ പെൺകുട്ടികളുടെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 15 പെൺകുട്ടികളുടെയും 16 ആൺകുട്ടികളുടെയും ടീമുകൾ ടൂർണമെന്റിൽ മത്സരിച്ചു. കുട്ടികൾക്കും ചെറുപ്പക്കാർക്കും ലഹരിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കുന്ന പ്രോജക്ടായ വേണ്ടയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പദ്ധതിയായ വേണ്ട ലഹരിക്കെതിരെ കൗമാരക്കാരായ കുട്ടികളെ ബോധവത്കരിക്കാൻ പ്രവർത്തിക്കുന്നു. 11 മുതൽ 22 വയസ് വരെയുള്ള കുട്ടികൾക്ക് പരിപാടികൾ, ട്രെയിനിംഗ് ക്ലാസുകൾ, കൗൺസിലിംഗ്, സൈക്കോതെറാപ്പി തുടങ്ങിയ സേവനങ്ങൾ നടപ്പാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |