വടകര: വിവാഹ ബ്യുറോ ആൻഡ് ഏജന്റ് അസോസിയേഷൻ രണ്ടാം വാർഷിക ജില്ലാ സമ്മേളനം വടകര തേജസ് ഓഡിറ്റോറിയത്തിൽ വടകര എസ്.ഐ സുനിൽകുമാർ കെ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗംഗാധരൻ മാഹി അദ്ധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തക സാന്ദ്ര മോൾ മുഖ്യാതിഥിയായി. കെ ദാമോരൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറി ജോയ് എടക്കോം ഐ.ഡി കാർഡ് വിതരണം ചെയ്തു. മണികണ്ഠൻ പിലാത്തറ മുതിർന്ന ഏജൻ്റ്മാരെ ആദരിച്ചു. ഗംഗാധരൻ മടപ്പള്ളി, കെ.കെ നാരായണൻ, കമല പണിക്കർ ആർ, സുധീഷ് കുറ്റ്യാടി, പുഷ്പലത, സുജിത് മടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |