SignIn
Kerala Kaumudi Online
Monday, 23 February 2026 4.43 AM IST

കാസർകോട് ജില്ലാ ഫാറം സ്റ്റോർ നാടിന് സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
cm
അച്ചടി വകുപ്പിൻ്റെ കാസർക്കോട് ജില്ലാ ഫാറം സ്‌റ്റോര്‍ മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് കളക്ടറേറ്റിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: അച്ചടി വകുപ്പിന് കീഴിലുള്ള കാസർകോട് ജില്ലയിലെ ഫാറം സ്റ്റോറിന്റെ ഉദ്ഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഈ വർഷത്തോടെ സർക്കാർ പ്രസ്സുകൾ ആധുനീകരിക്കാനുള്ള നടപടികൾ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ വിശിഷ്ടാതിഥിയായി. ചടങ്ങിൽ കേരള സർവീസ് റൂൾസ് പുസ്തകം മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കളക്ടറേറ്റ് ജീവനക്കാരി കെ.പി രൂപകലയും സേവന പുസ്തകം കളക്ടറേറ്റ് ജീവനക്കാരൻ അരുൺ തോമസും ഏറ്റുവാങ്ങി. ഗസറ്റ് വിഞാപനത്തിനുള്ള അപേക്ഷ അബ്ദുൾ അഷ്റഫിൽ നിന്ന് അച്ചടി വകുപ്പ് കൺട്രോളർ ഓഫ് ഫോംസ് വി.ആർ പ്രശാന്ത് കുമാർ ഏറ്റുവാങ്ങി.

എ.ഡി.എം പി.അഖിൽ, കൺട്രോളർ ഓഫ് ഫോംസ് വി.ആർ പ്രശാന്ത് കുമാർ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ വി.എ മുഹമ്മദ് ഹനീഫ, പി.വി സതീഷ് കുമാർ, വൈ.സന്തോഷ് കുമാർ, വിശോഭ, സുരേഷ് പെരിയങ്ങാനം, ഇ.വി രാജേഷ്, മധു കരിമ്പിൽ, കൊളത്തൂർ നാരായണൻ, കെ.എസ് ദിനേശ എന്നിവർ സംസാരിച്ചു. ഗവ. പ്രസുകളുടെ സൂപ്രണ്ട് ടി.വീരാൻ സ്വാഗതവും ജില്ലാ ഫാറം ഓഫീസർ കെ.വി ഷിനോദ് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.