കൊല്ലം: ആയിരംപൂർണ ചന്ദ്രന്മാരുടെ ദിവ്യദർശനത്തിന്റെ നിറവിൽ,അയ്യപ്പധർമ്മപ്രാചാരകരുടെ ആത്മീയ നേതാവും എഴുത്തുകാരനും സാംസ്കാരിക നായകനുമായ കേരള വർമ്മരാജ വേളമാനൂർ ഗാന്ധിഭവൻസ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കാണാനെത്തുന്നു. 24ന് രാവിലെ 11ന് താന്ത്രികാചാര്യൻ, ഈശ്വരൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂർണകുംഭം നൽകി വരവേൽക്കും. സ്നേഹാശ്രമത്തിൽ നടക്കുന്ന സമ്മേളനം ഗാന്ധിഭവൻ സ്ഥാപകനും അമരക്കാരനുമായ,സംസ്ഥാന സർക്കാർ ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. പൗരപ്രമുഖർ നാടിന്റെ ആദരവ് നൽകും.ദൈവദശകം ഫെയിം,ഗായിക അഷ്ഫിയ അൻവറിനെ ചടങ്ങിൽ അനുമോദിക്കും. കലാമണ്ഡലം ദേവിരവി മോഹിനിയാട്ടം അവതരിപ്പിക്കും. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ വി.പി.രാജീവൻ കേരള വർമ്മരാജയുടെ കൃതികൾ അനുസ്മരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |