
വൈക്കം : വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് വൈക്കം ലയൺസ് ക്ലബ് വാട്ടർ ഫിൽട്ടറിന്റെ യൂണിറ്റ് നൽകി. ലയൺസ് ക്ലബിന്റെ വാട്ടർ ഫിൽട്ടറേഷൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ചതാണ് ഈ യൂണിറ്റ്. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവൂത്തർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഡി. രഞ്ജിത് കുമാർ, പ്രിൻസിപ്പൽ കെ. ശശികല, ക്ലബ് സെക്രട്ടറി പി. എൻ. രാധാകൃഷ്ണൻ, റീജിയണൽ ചെയർമാൻ മാത്യു കെ. ജോസഫ്, ബൈജു മാണി, സുജിത് മോഹൻ, വി. എസ്. ഗ്രേഷ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |