
വൈപ്പിൻ: വൈപ്പിൻ കരയിലെ ബീച്ച് കോറിഡോർ ടൂറിസം വികസന പദ്ധതിക്ക് നാളെ തുടക്കമാകും. ഉദ്ഘാടനം ചെറായി ബീച്ച് ഓപ്പൺ സ്റ്റേജിൽ വൈകുന്നേരം നാലിന് പൊതു മരാമത്ത്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷനാകും. ജില്ല കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. കെ. ജോഷി മുഖ്യാതിഥിയാകും. കുഴുപ്പിള്ളി ചെറായി മുനമ്പം ബീച്ചുകൾ നവീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2.97 കോടി രൂപ പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. പരിപാടിയിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |