
കൊച്ചി: മുസിരിസ് ബിനാലെയുടെ ഭാഗമായി മ്യൂസിയം ഒഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി കേരള മ്യൂസിയവുമായി സഹകരിച്ച് ആംഗ്യഭാഷാ ശില്പശാല സംഘടിപ്പിച്ചു. അഫ്ര ഐസ്മയുടെ 'മൈൽഡ് ടൂത്ത് ഒഫ് മിൽക്കിന്റെ' ഭാഗമായാണ് 'ലേൺ ഐ.എസ്.എൽ – കൊച്ചി എഡിഷൻ' എന്ന് പേരിട്ടിരിക്കുന്ന ശില്പശാല മൂന്ന് സെഷനുകളിലായി പരിപാടി ഒരുക്കിയത്. ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് വർക്ക്ഷോപ്പ് വിശദമാക്കി. മ്യൂസിയം ഒഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ് സിദ്ധാർത്ഥ മേനോൻ പറഞ്ഞു. സംഘാടകരായ ഹാർദീപ് സിംഗ്, പി.എസ്. അഭിരാമി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |