പീരുമേട്: കൊല്ലം ഡിണ്ടുഗൽ ദേശീയപാത 183 ൽ പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് വാഹന ഡ്രൈവർമാർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകട കെണിയായി മാറുന്നു.കഴിഞ്ഞ ദിവസം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായി. കാർവൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ സമീപത്തെ കൊക്കയിൽപതിക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു. ഇവിടെവാഹന അപകടം ഇല്ലാത്ത ദിവസങ്ങൾ കുറവാണ്.
ഈ ഭാഗം നിരന്തര അപകട മേഖലയാണ്. വാഹനങ്ങൾതൊട്ടരികിൽ എത്തുമ്പോഴാണ് എതിരെ വരുന്ന വാഹനങ്ങൾ കാണന്നത്.റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ സ്ഥിരമായും അപകടങ്ങളിൽപ്പെടുന്നത് സാധാരണമാണ്.
.രാത്രിയിലും പകലുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശിയ പാതയാണ് ഇത്.അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും പരിചതമല്ലാത്ത ഡ്രൈവർമാരും അപകടത്തിൽപ്പെടുന്നതും സാധാരണമാണ്.റോഡിനിരുവശവും വള്ളി പടർപ്പുകൾ വളർന്നു പന്തലിച്ചു നിൽക്കുകയാണ് ഇതിനാൽ എതിർ ദിശയിൽ നിന്നും എത്തുന്ന വാഹനങ്ങളെ പലപ്പോഴും വാഹന ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്ത സാഹചര്യവും ഉണ്ട്. കൂടാതെ ഇതുവഴിയുള്ള വാഹനങ്ങളുടെ അമിതവേഗത കുറയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിൽ കാൽനട യാത്രികർ അടക്കം ഭയപ്പാടോടെയാണ് ഇതുവഴി കടന്നുപോകുന്നത്. ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തരമായിനടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |