
2.64 കോടി ചിലവിട്ടുള്ള മന്ദിരത്തിന്റെ ഉദ്ഘാടനം ഉടൻ
മട്ടന്നൂർ : കേരളവർമ്മ പഴശ്ശിരാജയുടെ സ്മരണയ്ക്കായി പഴശ്ശിയിൽ നവീകരിച്ച സ്മൃതി മന്ദിരം ഉദ്ഘാടനത്തിന് ഒരുങ്ങി.തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പഴശ്ശി സ്മൃതി മന്ദിരം നവീകരിച്ചത്.
പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് മനസിലാക്കാൻ കഴിയുന്ന വിധത്തിലാണ് മ്യൂസിയം ഉൾപ്പടെ ഒരുക്കിയത് .ചരിത്ര മ്യൂസിയം, ആംഫിതയേറ്റർ,വിശ്രമകേന്ദ്രം,കുട്ടികൾക്ക് കളിസ്ഥലം,ഭക്ഷണശാല എന്നിവ നിർമിക്കുന്നത്. പഴശ്ശി സ്മൃതി മന്ദിരത്തിന്റെ പിൻവശത്തായാണ് സ്റ്റേജും പാർക്ക് ഉൾപ്പടെയുള്ളവയും നിർമ്മിച്ചത്.രണ്ടു വർഷം മുമ്പാണ് പഴശ്ശി സ്മൃതിമന്ദിരം നവീകരണം ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |