
അന്നമനട: വി.എം ഓഡിറ്റോറിയത്തിൽ മാർച്ച് 20ന് നടക്കുന്ന മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിന് സംഘാടക സമിതി രൂപീകരിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ ചെയർമാനും ഓഫ് സ്റ്റേജ് സെക്രട്ടറി പി.ടി. വിൽസൺ, കെ.വി. ശ്യാം എന്നിവർ കോ-ഓർഡിനേറ്റർമാരുമാണ്. അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെയും ഗ്രാമികയുടെയും സഹകരണത്തോടെ
14 വർഷമായി നൽകുന്ന പുരസ്‌കാരം ഇത്തവണ 'വിക്ടോറിയ' ചിത്രത്തിന്റെ സംവിധായിക ശിവരഞ്ജിനിക്കാണ്. മോഹൻ രാഘവൻ സ്മാരക ഷോർട്ട് ഫിലിം മത്സരത്തിലേക്ക് 20 മിനിറ്റിൽ താഴെയുള്ള ചിത്രങ്ങൾ ക്ഷണിച്ചു. മികച്ച ചിത്രത്തിന് 10,000 രൂപയും ശിൽപ്പവും രണ്ടാമത്തേയ്ക്ക് 5,000 രൂപയും ലഭിക്കും. എൻട്രികൾ മാർച്ച് 5ന് മുമ്പ് സമർപ്പിക്കണം. വിവരങ്ങൾക്ക്: 944662426, 857619336.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |