
തൃശൂൽ: അത്യാധുനിക സാങ്കേതിക വിദ്യകളിൽ പ്രവർത്തിക്കുന്ന രണ്ട് ദ്രവമാലിന്യ സംസ്‌കരണ
പ്ലാന്റുകൾ കില ആസ്ഥാനത്ത് ഒരുങ്ങുന്നു. 26ന് രാവിലെ 9.30ന് കിലയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പ്ലാന്റുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. 97.80 ലക്ഷം രൂപ ചെലവഴിച്ചാണ് മൂവിംഗ് ബെഡ് ബയോ ഫിലിം റിയാക്റ്റർ, പ്രകൃതി സൗഹൃദ മലിന ജല സംസ്‌കരണ രീതിയായിട്ടുള്ള ടൈഗർ ബയോഫിൽട്രേഷൻ പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് പദ്ധതി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാവും. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ടി.വി.അനുപമ, കില ഡയറ്ര്രകർ ജനറൽ എ.നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |