
മായന്നൂർ : മായന്നൂർ കുത്താംബുള്ളി പാലത്തിന്റെ കാന ഒറ്റ മഴയ്ക്ക് തകർന്നതിൽ പ്രതിഷേധിച്ച് കൊണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. സുലൈമാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.സി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. 34 കോടി രൂപ മുടക്കി പണിത പാലത്തിന്റെ നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും നിർമ്മാണ കമ്പനിയുടെയും പിഴവാണ് ഉണ്ടായിട്ടുള്ളത്. ഗുണനിലവാരം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും വിജിലൻസ് അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ശിവൻ വീട്ടിക്കുന്ന്, ബിജു തടത്തിവിള, കെ സുദേവൻ, എം കെ അബ്ദുൾ റഹ്മാൻ. , അഡ്വ ജോസഫ് ആന്റണി, പഞ്ചായത്ത് മെമ്പർ എ.ബി.ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |