SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.00 AM IST

അയ്യൻകോവിക്കൽ ക്ഷേത്രം ശബരിമല ഇടത്താവളമാക്കണം

Increase Font Size Decrease Font Size Print Page

പാമ്പാടി: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓർവയൽ അയ്യൻകോവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ശബരിമലയുടെ ഇടത്താവളമാക്കണമെന്ന് ഗുരുധർമ്മ പ്രചരണസഭ ആവശ്യപ്പെട്ടു. രണ്ട് പ്രധാന ഹൈവേകൾക്ക് മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് അയ്യപ്പഭക്തർക്ക് എളുപ്പത്തിലെത്താൻ സാധിക്കും. ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ഉത്സവത്തിന്റെ വരവുചിലവുകണക്കുകൾ വൈസ് പ്രസിഡന്റ് തമ്പി കളത്തൂർ അവതരിപ്പിച്ചു. ഗീതാ ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷിബു മൂലേടം, ക്ഷേത്ര വികസന സമിതി കൺവീനർ കുഞ്ഞുമോൾ ഗോപി, ജില്ലാ കമ്മറ്റിമെമ്പർ സഹദേവൻ പള്ളം, മണ്ഡലം പ്രസിഡന്റ് കൃഷ്ണൻകുട്ടി പുതുപ്പള്ളി, ട്രഷറർ സജി കുര്യം, ലതാ ബാബു , ഉമേഷ് കാരയിൽ, അശോകൻ പുതുപ്പള്ളി എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.