
അരൂർ: അരൂർ പള്ളി–കോട്ടപ്പുറം റോഡിന്റെ അരികുകൾ ഇടിഞ്ഞു
താഴ്ന്നത് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയായി.
അരൂർ പള്ളിക്ക് എതിർവശത്ത് കോട്ടപ്പുറത്തേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തെ അരികുകളാണ് അപകടാവസ്ഥയിലായത്.
ഇരുവശവും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ പോലും ഇടമില്ലാത്തത്ര ഇടുങ്ങിയ റോഡിലൂടെ ദിവസവും ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡിനോട് ചേർന്ന് നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനാൽ വാഹനങ്ങളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ് സഞ്ചരിക്കുന്നത്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയതോടെ അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി.
വാഹനങ്ങൾക്ക് ഭീഷണി
# ഇരു ഭാഗങ്ങളിൽ നിന്നും വാഹനങ്ങൾ ഒരേസമയമെത്തുമ്പോൾ സൈഡിലേക്ക് ഒതുക്കുമ്പോൾ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്
#നൂറുകണക്കിന് സ്കൂൾ കുട്ടികളടക്കം നിരവധി പേർ ദിവസേന വാഹനത്തിലും കാൽനടയായും ഇതുവഴി സഞ്ചരിക്കുന്നതിനാൽ അപകടസാദ്ധ്യത കൂടുതലാണ്
#റോഡിന്റെ അപകടാവസ്ഥയും സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടി പ്രദേശവാസികളായഡോ.ആന്റണി കാട്ടിത്തറ,അഗസ്റ്റിൻ തോമസ് അറക്കപ്പറമ്പിൽ എന്നിവർ അരൂർ ഗ്രാമപഞ്ചായത്തിന് പരാതി നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |