
ഹുബ്ബാലി : കർണാടകയ്ക്ക് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജമ്മു കാശ്മീർ കളിനിറുത്തുമ്പോൾ 284/2 എന്ന നിലയിലെത്തി. സെഞ്ച്വറി നേടി പുറത്താകാതെ നിൽക്കുന്ന ശുഭം പുൻദിറും (117*), 88 റൺസെടുത്ത യാവെർ ഹസനും 52 റൺസുമായി ക്രീസിലുള്ള അബ്ദുൽ സമദുമാണ് ജമ്മു കാശ്മീരിനെ മാന്യമായ നിലയിലെത്തിച്ചത്. ഖമ്രാൻ ഇഖ്ബാലിന്റേയും (6) യാവെർ ഹസന്റേയും വിക്കറ്റുകളാണ് ജമ്മു കാശ്മീരിന് നഷ്ടമായത്. അതേസമയം ക്യാപ്ടൻ പരസ് ദോഗ്ര 9 റൺസുമായി പരിക്കേറ്റ് മടങ്ങിയത് തിരിച്ചടിയായി.
ഇതാദ്യമായാണ് ജമ്മു കാശ്മീർ രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്നത്. മലയാളിയായ ദേവ്‌ദത്ത് പടിക്കൽ നയിക്കുന്ന കർണാടക ഒൻപതാം കിരീടം തേടിയാണ് കളത്തിലിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |