
കൊച്ചി: വരാപ്പുഴ ചിറക്കകം സർക്കാർ യു.പി.എസിലെ 102 വിദ്യാർത്ഥികളും അദ്ധ്യാപകരും കൊച്ചി മുസിരിസ് ബിനാലെ സന്ദർശിച്ചു. നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ബിനാലെ കാണാനെത്തിയത്. സ്റ്റുഡന്റ്‌സ് ബിനാലെയിലെ ആറു പ്രദർശന സ്ഥലങ്ങൾ സന്ദർശിച്ച വിദ്യാർത്ഥികൾ ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ അനിമേഷൻ ചലച്ചിത്രവും കണ്ടു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ തോമസ് വർഗീസ്, ബിനാലെ ക്യൂറേറ്റർ നിഖിൽ ചോപ്ര എന്നിവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സമകാലിക കലയുമായി അടുത്തിടപഴകാനും സാംസ്‌കാരിക വേദികളുമായുള്ള ബന്ധം ചെറുപ്പത്തിലേ വളർത്താനും ലക്ഷ്യമിട്ടാണ് ബിനാലെ ഫൗണ്ടേഷൻ സന്ദർശനം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
