
കൊച്ചി: സംസ്ഥാന സർക്കാർ ആരോഗ്യ കേരളം ക്യാമ്പെയിന്റെ ഭാഗമായി എറണാകുളം നിയമസഭാ മണ്ഡലത്തിലെ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫൺ റൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രചാരണത്തിനായാണ് പരിപാടി നടത്തുന്നത്. 28ന് രാവിലെ 6.30ന് കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് ആരംഭിക്കുന്ന റൺ, പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രിയിൽ സമാപിക്കും. ടി.ജെ. വിനോദ് എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്യും. പൊതുജനങ്ങൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. ജേഴ്‌സിയും ലഘുഭക്ഷണവും ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷനായി ഫോൺ: 9188703016.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |