കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റി നാലാം ഡിവിഷൻ പൊയിലങ്ങാടിയിൽ വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി ടാറിംഗ് നടത്തിയ അണ്ടോണപാലം- ബിച്ചാൻമുക്ക് റോഡിന്റെയും എം.കെ മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത അണ്ടോണപാലം-മഠത്തുംപറമ്പ്-പുത്തൻപുര റോഡിന്റെയും ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ കാദർ, മുൻ കൗൺസിലർ എൻ.കെ. അനിൽകുമാർ, വി.എം.ഹംസ , പി.പി.മജീദ്, മുഹമ്മദ് ഫുആദ്, പി.കെ. വേലായുധൻ, പി.പി.ഷറഫുദ്ദീൻ, സി.കെ.നൗഷാദ്, ഒ.പി.പ്രജീഷ്,പി.പി.അഷ്റഫ്, സി.ശശിധരൻ, എൻ.പി.അഷ്റഫ്,പി.ടി.ഷഫീഖ് വി.എം,അനസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |