കുന്ദമംഗലം: കേന്ദ്രസർക്കാരിന്റെ പുതിയ ട്രാഫിക് നിയമ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി - ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു) കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവാട്ടുപറമ്പ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സുരേഷ് പുഴക്കൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് എം. എം സുധീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി ആരിഷ്, ജി.ടി സുബ്രഹ്മണ്യൻ, പവിത്രൻ കുറ്റിക്കാട്ടൂർ, കെ.പി മധു എന്നിവർ പ്രസംഗിച്ചു. സജിൻ ദേവ് പൂവാട്ടുപറമ്പ്, ബാബു വിളക്കുമാടം, ടി.ടി ചന്ദ്രൻ, കെ രതീഷ്,
നാരായണൻകുട്ടി, സത്യൻചൂലൂർ, രാജ്മോഹൻ, ശിവാനന്ദൻ, പി മഹേഷ്, എം.എം വിയോജ്, ദിനേശൻ പെരിങ്ങളം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |