
ഇടമുറി: പുഴുശല്യം മൂലം തോമ്പിക്കണ്ടം മുതൽ ഇടമുറി വരെ വഴിനടക്കാനാകില്ല. ഇടമുറിയിലുള്ള റബർ ബോർഡിന്റെ പരീക്ഷണ തോട്ടത്തിലെ പെരുമരങ്ങളിൽ നിന്നാണ് പുഴുക്കൾ ഊർന്നുവീഴുന്നത്. മുക്കട-ഇടമൺ-അത്തിക്കയം എം.എൽ.എ റോഡിൽ തോമ്പിക്കണ്ടം മുതൽ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വരെ റോഡരികിലുള്ള മരങ്ങളിൽ നിന്നാണ് പുഴുക്കൾ വീഴുന്നത്.
സ്‌കൂൾ വിദ്യാർത്ഥികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. പുഴുക്കൾ ദേഹത്ത് വീഴുന്നതോടെചൊറിച്ചിലും തടിപ്പും അനുഭവപ്പെടും.
പുഴുക്കൾ ദേഹത്ത് വീഴാതിരിക്കാൻ കാൽനടയാത്രക്കാർ കുട ചൂടി നടക്കേണ്ട അവസ്ഥയിലാണ്. ഇവ ദേഹത്തുവീണാൽ അലർജിയും ചർമ്മരോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. റബർ ബോർഡ് അധികൃതരോ പഞ്ചായത്തോ ഇടപെട്ട് പുഴുക്കളെ നശിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |