കൊല്ലം: ഉമയനല്ലൂർ നടുവിലക്കര മല്ലശേരിവയൽ കുടിയിരുത്ത് മഹോത്സവം നാളെ മുതൽ മാർച്ച് 7 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് വർഷത്തിലൊരിക്കലാണ് കുടിയിരുത്ത് മഹോത്സവം നടക്കുന്നത്. നാളെ രാവിലെ 7ന് പച്ചോലപ്പന്തൽ കാൽനാട്ടുകർമ്മം, രാത്രി 7ന് ഭഗവതി എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 9ന് കുടിയിരുത്ത്, 10ന് ഗംഗാതരംഗം വയലിൻ ഫ്യൂഷൻ, 12ന് ഗാനമേള. 28ന് രാത്രി 7.20ന് കഥാപ്രസംഗം, 8.45ന് തോറ്റംപാട്ട്, 9.30ന് ഗാനമേള. മാർച്ച് 2ന് വൈകിട്ട് 6ന് ചമയവിളക്ക്, താലപ്പൊലി ഘോഷയാത്ര, രാത്രി 9.30ന് ഉടവാൾ എഴുന്നള്ളത്തും പിണ്ടിവിളക്കും, താമരശേരി ചുരം ബാൻഡ് ഫ്യൂഷൻ. മാർച്ച് 3ന് കുരുതി. പത്രസമ്മേളനത്തിൽ കൺവീനർ സുരേഷ് ബാബു, മോഹനൻ പിള്ള, പി.ജി.പ്രീജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |