
റാന്നി: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ പുതിയ സബ് ഓഫീസ് ഇന്ന് രാവിലെ 11ന് റാന്നി മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്യും. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഗുണഭോക്താക്കൾക്ക് കോർപ്പറേഷന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിനായാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോർപ്പറേഷൻ ആരംഭിക്കുന്ന മൂന്നാമത്തെ സബ് ഓഫീസാണിത്. കോർപ്പറേഷൻ ചെയർമാൻ ഡോ. ജാസി ഗിഫ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |