പത്തനംതിട്ട: നഗരത്തിലെ ഏറ്റവും തിരക്കുള്ള പത്തനംതിട്ട റിംഗ് റോഡിലെ സ്‌റ്റേഡിയം ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ മിഴിയടച്ചു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധം തിരക്ക് നിയന്ത്രണം പാളി. അബാൻ ജംഗ്ഷനിൽ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ പത്തനംതിട്ട നഗരത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്വകാര്യ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും കോട്ടയം, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, കൊട്ടാരക്കര, കൊല്ലം, അടൂർ, ഹരിപ്പാട്, മാവേലിക്കര, പന്തളം, കുളനട, ഇലവുംതിട്ട എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഈ ജംഗ്ഷനിലൂടെയാണ് കടന്നു പോകുന്നത്. തിരിച്ച് കൊല്ലം, അടൂർ, മാവേലിക്കര, കുളനട, ഇലവുംതിട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ സ്‌റ്റേഡിയം ജംഗ്ഷനിലെത്തി റിംഗ് റോഡിലൂടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയാണ് പത്തനംതിട്ട നഗരത്തിൽ പ്രവേശിക്കുന്നത്. സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര ഭാഗത്തുനിന്നും എത്തുന്ന ശബരിമല തീർത്ഥാടകർ പമ്പയിലേക്കുള്ള യാത്രയിലും മടക്കയാത്രയിലും സ്റ്റേഡിയം ജംഗ്ഷനിലെത്തിയാണ് തിരിഞ്ഞു പോകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവർത്തന രഹിതമായ പത്തനംതിട്ട് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ രണ്ടു ദിവസം മുൻപാണ് അധികൃതർ പ്രവർത്തന ക്ഷമമാക്കിയത്. ഇതിനു പിന്നാലെ സ്റ്റേഡിയം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതമായത് വലിയ അപകട സാദ്ധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.
.....................
1.സ്റ്റേഡിയം ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്ത ന രഹിതമായാൽ സുരക്ഷതിമായി തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ സംവിധാനമില്ല. ജംഗ്ഷന് നടുവിലായി ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. മുൻപ് പൊലീസ് ഉദ്യോഗസ്ഥർക്ക് മഴയും വെയിലുമേൽക്കാതെ വാഹനങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കിയിരുന്നു.
സിഗ്നൽ ലൈറ്റ് സ്ഥാപിച്ചതോടെ ഇത് പൊളിച്ചു നീക്കി.
.....................
2. നഗരത്തിലെ റിംഗ് റോഡിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, അഴൂർ ജംഗ്ഷൻ, അബാൻ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പ്രധാനമായും സിഗ്നൽ ലൈറ്റുകൾ ഉള്ളത്.
..........................................
സിഗ്നൽ ലൈറ്റിന്റെ അറ്റകുറ്റപ്പണി
നടത്തിയത് 2 ദിവസം മുൻപ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |