
കൊല്ലം: കണ്ണനല്ലൂരിലെ ടൗൺ വികസനത്തിന്റെ പേരിൽ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയിട്ട് ഏഴ് മാസം പിന്നിട്ടു. അറെ തിരക്കുണ്ടായിരുന്ന ഈ ജംഗ്ഷനിപ്പോൾ അനാഥമായ അവസ്ഥയിലാണ്. കണ്ണനല്ലൂർ ജംഗ്ഷന്റെ നാലുഭാഗത്തേക്കും ഏതാനുംമീറ്രറുകൾ മാത്രമാണ് വികസനം നടപ്പിലാക്കുന്നത്. എന്നാൽ വികസന പ്രവർത്തനങ്ങളുടെ ഇഴഞ്ഞുനീക്കം കാരണം ജനം പൊറുതിമുട്ടി. സ്ഥലം ഏറ്റെടുപ്പ് കുറച്ചത് കാരണം പ്രധാനപ്പെട്ട മൂന്ന് റോഡുകളിലും ബസ് ബേകൾ വരെ ഒഴിവാക്കിയാണ് വികസനമെന്നാണ് വിവരം. റോഡിന്റെ വീതികൂട്ടൽ മാത്രമാണ് പദ്ധതിയുടെമുഖ്യ നിർമ്മാണ ചുമതല.ഒപ്പം പുതിയ ഓടയും നടപ്പാതയും ഉണ്ടാകും. 49 കോടി രൂപയിൽ 34 കോടിരൂപയും കിഫ്ബി ഫണ്ടിൽനിന്ന് കെട്ടിടവും സ്ഥലവും നഷ്ടമായവർക്ക് നൽകിക്കഴിഞ്ഞു. ഇനി ബാലൻസ് തുകകൊണ്ടാണ് പണിപൂർത്തിയാക്കേണ്ടത്. നിലവിൽ ജംഗ്ഷനിലെ ഗതാഗത നിയന്ത്രണവും പാളിയ മട്ടാണ്.
പൊറുതിമുട്ടി ജനം
പി.ഡബ്ല്യു.ഡിക്ക് കീഴിലുള്ള കെ.ആർ.എഫ്.ബിക്കാണ് നിർമ്മാണച്ചുമതല.അഞ്ചു പ്രധാന റോഡുകളാണ് ഇവിടെ സന്ധിക്കുന്നത്. കുളത്തൂപ്പുഴ,ആയൂർ,കുണ്ടറ അടക്കം പ്രധാന റോഡുകളെല്ലാം ഈജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്.
പണി അലങ്കോലമായ ജംഗ്ഷനിൽ തോന്നുന്നിടത്തെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും സ്ഥിരമാണ്. കാൽനടയാത്രികരടക്കം ആകെ ഭയന്നാണ് ഈ ജംഗ്ഷൻവഴി കടന്നുപോകുന്നത്. ഇവിടുത്തെ പണികൾ തീർക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. ജംഗ്ഷനിലെ പൊടിശല്യം പ്രദേശത്തെ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഇതിനിടെ സ്ഥലത്ത് ഉദ്യോഗസ്ഥരൊന്നുംവേണ്ട ക്യത്യമായി ഇടവേളകളിൽ സന്ദർശിക്കുന്നില്ലെന്നും പണിയുടെ വേഗത വിലയിരുത്തുന്നില്ലെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |