
പുതുക്കാട്: പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ റെയിൽ വൺ ആപ്പ് ബോധവത്കരണവും ഇൻസ്റ്റലേഷൻ ഡ്രൈവും സംഘടിപ്പിച്ചു. പുതുക്കാട് പ്രജ്യോതി നികേതൻ കേളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് റെയിൽവേ യാത്രക്കാർക്ക് ഡിജിറ്റൽ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഷനിലെത്തിയ യാത്രക്കാർക്ക് എൻ.എസ്.എസ് വൊളന്റിയർമാർ ആപ്പിന്റെ പ്രവർത്തനരീതികളും ഗുണങ്ങളും വിശദീകരിച്ചു. മൊബൈൽ ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സഹായിച്ചു. ടിക്കറ്റ് ബുക്കിംഗ് ഉൾപ്പെടെയുള്ള റെയിൽവേ സേവനങ്ങൾ ലളിതമാക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് അനന്തലക്ഷ്മി നേതൃത്വം നൽകി. പ്രജ്യോതി നികേതൻ കേളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അലൻ ലൂക്കോസ്, ഡോ.ട്രീസ പീറ്റർ എന്നിവരും എൻ.എസ്.എസ് വൊളന്റിയർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |