
ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം അനുപമ പരമേശ്വരൻ വീണ്ടും തെലുങ്കിൽ സർവാനന്ദിന്റെ നായികയാകുന്നു.1960 കളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന പീര്യഡ് ആക്ഷൻ ഡ്രാമയായ ഭോഗിയിലാണ് 8 വർഷങ്ങൾക്ക് ശേഷം അനുപമയും സർവാനന്ദും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിങ്ങി.
നാരി നാരി നാടുമ മുരാരിയുടെ വിജയത്തിനുശേഷം ഷർവാനന്ദ് അഭിനയിക്കുന്ന ഭോഗിയിൽ വേറിട്ട ലുക്കിൽ ആണ് താരം,
സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പരുക്കൻ ലുക്കിൽ ഷർവാനന്ദിനെ കാണാം. ശ്രീസത്യസായി ആർട്സിന്റെ ബാനറിൽ കെ.കെ. രാധ മോഹൻ നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ഹൈദരാബാദിൽ നിർമ്മിച്ച സെറ്റിൽ ആണ് പ്രധാന ആക്ഷൻ സ്വീകൻസുകൾ ചിത്രീകരിച്ചത്. രണ്ട് ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
ഡിമ്പിൾ ഹയാത്തി ആണ് മറ്റൊരു നായിക. ആഗസ്റ്റ് 28ന് തെലുങ്ക്, തമിഴ്, കന്നട, മലയാളം , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |