
കുടുംബബന്ധങ്ങളുടെ കഥ ഇനിയും ഇവിടെ ശക്തമായി പറയാൻ കഴിയും എന്ന് ഓർമ്മപ്പെടുത്തി ഇനിയും മികച്ച അഭിപ്രായം നേടുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം സനീഷ് മേലേപ്പാട്ട് ആണ് നായകൻ. നിർമ്മാതാവ് സുധീർ സി.ബി തന്റെ ജീവിതത്തിൽനേരിട്ട ഒരു യഥാർത്ഥ കഥതന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതി വെള്ളിത്തിരയിൽ എത്തിച്ചത്.
ജീവിതത്തിന്റെ ഗന്ധമുള്ളൊരു കഥ.
കുടുംബബന്ധങ്ങൾക്കും സുഹൃത് ബന്ധങ്ങൾക്കും പ്രണയത്തിനും നർമ്മത്തിനും ചടുലമായ ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു.
വർഷങ്ങളുടെ പാരമ്പര്യമുള്ള നമ്പൂതിരി കുടുംബത്തിലെ അംഗം ആണ് ഭദ്രൻ. സാഹചര്യം അയാളെ വട്ടിപ്പലിശക്കാരൻ വറീതിന്റെ സഹായിയായി മാറ്റുന്നു. വറീദിനുവേണ്ടി പണപ്പിരിവും ഗുണ്ടായിസവുമായി നടന്ന ഭദ്രൻ. വറീതിന്റെ മരണശേഷം സ്വന്തമായി ഒരു ചിട്ടിക്കമ്പനി തുടങ്ങി.
ഇതിനിടെ ഉണ്ടായ ഒരു സംഭവം ഭദ്രനെ നാട്ടിൽ നിന്നകറ്റി. മറ്റൊരു ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ ഭദ്രൻ അവിടെ പൂജാരിയായി. തുടർന്ന് ഉണ്ടാകുന്ന സംഭവബഹുലമായ കഥയാണ് ഇനിയും.
പാർത്ഥിപ് കൃഷ്ണൻ ആണ് മറ്റൊരു പ്രധാന താരം. ഭദ്ര ആണ് നായിക. ഇൗ മൂന്ന് പുതുമുഖതാരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മോഹൻ സിതാരയുടെ മനോഹരമായ ഗാനം മാറ്റുകൂട്ടുന്നു. റിയാസ് ഖാൻ, ദേവൻ, കോട്ടയം രമേശ്, ശിവജി ഗുരുവായൂർ, കൈലാഷ്, ഡ്രാക്കുള, രാഹുൽ മാധവ്, ബൈജു കുട്ടൻ തുടങ്ങിയവരോടൊപ്പം അഷ്കർ സൗദാൻ അതിഥി താരമായി എത്തുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മാണം.
പി.ആർ.ഒ എ.എസ്. ദിനേശ്, പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |