
കൊടകര: നാട്ടറിവുകൾ നാടുണർത്തിയ പഴമയുടെ പെരുമ പുരാവസ്തു പ്രദർശനം ശ്രദ്ധേയമായി. സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഐ.ക്യു എ.സി യുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഭാരതീയ ഗ്യാൻ പരമ്പര എന്ന ദേശീയ സെമിനാറിലാണ് പ്രദർശനം സംഘടിപ്പിച്ചത്. കാലടി ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല വൈസ്ചാൻസലർ പ്രൊഫ.കെ.കെ ഗീതാകുമാരി പ്രദർശനം ഉദ്ഘാടനം ചെയ്തു.
കാർഷിക സംസ്‌കാരത്തിന്റെ ശേഷിപ്പുകളും പുരാവസ്തുക്കളും കുമ്മാട്ടിക്കളിയുടെ ഈണവും താളവും ഓർമ്മപ്പെടുത്തുന്ന കുമ്മാട്ടി മുഖങ്ങളും മച്ചാട് മാമാങ്കത്തിന്റെ വീരച്ഛായ പകരുന്ന അശ്വവേതാളവും പ്രദർശനത്തിന് മാറ്റു കൂട്ടി.
മരക്കലം, മെതിയടി, ആഭരണ പെട്ടികൾ, പ്രാചീന വിളക്കുകൾ തുടങ്ങി കൊച്ചിരാജ്യത്തെ പൊലീസ് മുദ്ര വരെയുള്ള പുരാവസ്തുക്കൾ ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |