
കൊച്ചി: പവർ ഗ്രിഡ് കോർപ്പറേഷൻ വെൻഡർ ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. പവർഗ്രിഡ് കോർപ്പറേഷൻ ഡി.ജി.എം ജോൺ ജോർജ്, പവർഗ്രിഡ് ആർ.എച്ച്.ക്യു ബെംഗളൂരു മാനേജർ പൂർണചന്ദ്ര റാവു, സിക്കി കേരള ചെയർമാൻ ഡോ.തോമസ് നെച്ചുപ്പാടം, എൻ.എസ്.ഐ.സി കേരളാ ശാഖാ മാനേജർ ഗ്രേസ് റെജി എന്നിവർ സംസാരിച്ചു. നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, സതേൺ ഇന്ത്യാ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (സിക്കി) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
2025-26 വർഷം 16 കോടി രൂപയുടെ പർച്ചേസുകൾ മേഖല ദക്ഷിണേന്ത്യയിൽ പവർഗ്രിഡ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |