
മട്ടാഞ്ചേരി: കൊച്ചി നിയോജകമണ്ഡലത്തിലെ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് കെ. ജെ. മാക്സി എം.എൽ.എ കൊച്ചി മണ്ഡലത്തിന്റെ പേരിൽ നൽകിവരുന്ന 'ഗുരുദക്ഷിണ' ആദരവ് ചടങ്ങ് മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി അഞ്ചുതൈക്കൽ, അബ്ദുൽ സിയാദ്, ഫാ. സിജു പാലിയത്തറ, എം.എം.ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി. 64 അദ്ധ്യാപകർക്കും ജീവനക്കാർക്കുമാണ് ഗുരുദക്ഷിണ സംഘടിപ്പിച്ചത്. കലാമണ്ഡലം ഐശ്വര്യ, സുബിൻ പോൾ, സുധ. എൻ, വി. എ. ശ്രീജിത്ത്, നിഷ എം.കെ, ബിജു പോൾ പി. എസ്, കമൽരാജ് ടി. ആർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |