കണ്ണൂർ: കോർപ്പറേഷനിലെ താഴെചൊവ്വ ഭാഗത്തെയും അവേര ഭാഗത്തെയും ബന്ധിപ്പിച്ച് കാനാമ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച ബണ്ട് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസനത്തിന്റെ കുതിപ്പിലാണ് കേരളമെന്നും 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കിലോമീറ്റർ നീളമുള്ള മലയോര ഹൈവേ വലിയൊരു ശതമാനം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഇറിഗേഷൻ വകുപ്പിന്റെ വീതി കുറഞ്ഞ നടപ്പാലം മാത്രമാണ് ഈ പ്രദേശത്ത് മുമ്പ് ഉണ്ടായിരുന്നത്. ബണ്ടുപാലം യാഥാർത്ഥ്യമായതോടെ പാലത്തിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് എളുപ്പത്തിൽ കണ്ണൂരിൽ എത്തിച്ചേരുന്നതിനും കണ്ണൂർ സിറ്റി ഭാഗത്ത് നിന്ന് വരുന്നവർക്ക് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ ഗേറ്റ്, താഴെ ചൊവ്വ റെയിൽവേ ഗേറ്റ് എന്നിവ ഒഴിവാക്കി താഴെചൊവ്വ വഴി തലശ്ശേരി ഭാഗത്തേക്ക് പോകുന്നതിനും സാധിക്കും. കോർപ്പറേഷൻ കൗൺസിലർമാരായ കെ.കെ മുഹമ്മദ് ഷിബിൽ, കെ.പി സീന, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം.സജിത്ത്, സംഘാടകസമിതി ചെയർമാൻ എം. രാജൻ, കൺവീനർ കെ.മഹീന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വിനോദ്, എ.അബ്ദുൾ ലത്തീഫ്, ധീരജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |