
തൃശൂർ: പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കാൻ കേരള ഇൻഫ്രാസ്ട്രർച്ചർ ആൻഡ് ടെക്‌നോളജി ഫൊർ എഡ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ ജില്ലയ്ക്ക് മികച്ച നേട്ടം. സെക്കന്ററി വിഭാഗം സംസ്ഥാന തലത്തിൽ തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്‌കൂൾ ഫൈനലിസ്റ്റായി. ശിൽപ്പവും 50,000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.
സെക്കന്ററി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |