കേരളപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെവിട്ട് കൊട്ടാരക്കര സ്പെഷ്യൽ കോർട്ട് ഫോർ എസ്.സി.എസ്.ടിഅട്രോസിറ്റീസ് ആക്ട് കോടതി. കൊല്ലം മങ്ങാട് സ്വദേശിയായ ഹരിജനെയാണ് കോടതി വെറുതെവിട്ടത്. കിളികൊല്ലൂർ എസ്.എച്ച്.ഒ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതിക്ക് വേണ്ടി കേന്ദ്ര സർക്കാർ നോട്ടറി കൂടി യായ അഡ്വ. നസീർ കാക്കന്റയ്യം ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |