വടക്കാഞ്ചേരി: മണ്ഡല പുനർനിർണയത്തിന് ശേഷം കൃത്യമായ രാഷ്ട്രീയ ചായ്‌വ് പ്രവചിക്കാനാകാത്ത വടക്കാഞ്ചേരി മണ്ഡലത്തിൽ വിജയപ്രതീക്ഷയോടെ മുന്നണികൾ. അതിർത്തികൾ മാറിയതിന് ശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ രണ്ട് തവണ യു.ഡി.എഫിനെയും ഒരു തവണ എൽ.ഡി.എഫിനെയും മണ്ഡലം തുണച്ചു. കഴിഞ്ഞ തവണ സേവ്യർ ചിറ്റിലപ്പിള്ളിയിലൂടെ 15,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം ഇടത് പിടിച്ചു.
എൻ.ഡി.എയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നേറ്റം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണയിലാണ് മുന്നോട്ട് പോക്ക്. കെ.പി.സി. സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, മുൻ എം.എൽ.എ അനിൽ അക്കര, ഡി.സി.സി.ജനറൽ സെക്രട്ടറി കെ.അജിത് കുമാർ, രജേന്ദ്രൻ അരങ്ങത്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് പി.എൻ.വൈശാഖ് എന്നിവർ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. നിലവിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായ അനിൽ അക്കര മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിലപാട് മാറ്റിയിട്ടുണ്ട്. ജോസ് വള്ളൂർ വടക്കാഞ്ചേരി ലക്ഷ്യമിടുന്നുണ്ടെങ്കിലും മണ്ഡലത്തിൽ നിന്നുള്ളവർ മതിയെന്ന് നിലപാട് സ്വീകരിച്ചാൽ കെ.അജിത്ത് കുമാർ, രാജേന്ദ്രൻ അരങ്ങത്ത്, പി.എൻ.വൈശാഖ് എന്നിവരെ പരിഗണിക്കും. സി.എൻ. ബാലകൃഷ്ണന്റെ അടുത്ത അനുയായിയായിരുന്ന അജിത് കുമാർ. മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ കേരളത്തിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടി. രജേന്ദ്രൻ അരങ്ങത്ത് അവണൂർ സ്വദേശിയും പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. എൻ.ഡി.എ സ്ഥാനാർത്ഥിയായി രണ്ട് തവണ മത്സരിച്ച അഡ്വ: ഉല്ലാസ് ബാബുവിന്റെ പേര് ഉയരുന്നുണ്ടെങ്കിലും സംസ്ഥാന നേതൃനിരയിൽ നിന്ന് ഒരാൾ വരാനുള്ള സാധ്യതയുമുണ്ട്. ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനും ലിസ്റ്റിലുണ്ട്.
തദ്ദേശത്തിൽ മേൽക്കൈ ഇല്ല
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയടക്കം നാലിടങ്ങളിൽ എൽ.ഡി.എഫിന് ഭരണം ലഭിച്ചപ്പോൾ യു.ഡി.എഫ് നിലമെച്ചപ്പെടുത്തി. വടക്കഞ്ചേരി നഗരസഭ, തെക്കുംകര പഞ്ചായത്ത് , മുളങ്കുന്നത്ത് കാവ് , അവണൂർ എന്നിയാണ് എൽ.ഡി.എഫിന് ഒപ്പമുള്ളത്. കൈപ്പറമ്പ്, തോളൂർ, കോലഴി, അടാട്ട് എന്നിവയാണ് യു.ഡി.എഫിന് പിൻതുണയുള്ളത്. എൻ.ഡി.എയെ സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കാൻ സാധിച്ചുവെന്നത് മാത്രമാണ് നേട്ടം. മുന്നണികളെല്ലാം കരുനീക്കങ്ങൾ ശക്തമാക്കിയതോടെ വടക്കാഞ്ചേരിയിൽ ഇക്കുറി പ്രവചനാതീതമായ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
2021 ലെ വോട്ടിംഗ് നില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |