
അങ്കമാലി: പാറക്കടവ് പഞ്ചായത്ത് 2-ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച മാമ്പ്ര ഈസ്റ്റ് 132ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആശ രഘുനാഥ് അദ്ധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാക്കി പുതിയ കെട്ടിടം നിർമ്മിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ജില്ലാ പഞ്ചായത്തംഗം ഷൈജോ പറമ്പി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ജോയി, ഇ.എസ്.നാരായണൻ, സുനിൽ ജെ.അറയ്ക്കലാൻ, പി.വി.ജോസ്, എസ്,വി.ജയദേവൻ, ജയ്‌സൺ കെ.മാത്യു, കെ.സി.ബിജു, ജിൻസി ബൈജു, സംഗീത ശ്രീജിത്ത്, മിനി ആന്റു, ദിയ മാർട്ടിൻ, സി.ഡി.പി.ഒ ഗീതാജ്ഞലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ അവ്വക്കുട്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |