കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി, കച്ചേരി താഴ ഭാഗങ്ങളിലെ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചതിനെതിരെ കച്ചേരി താഴയിൽ നടത്തിയ പ്രതിഷേധ സംഗമം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി ജയിംസ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി, യു.ഡി.എഫ് കൺവീനർ കെ.കെ പാർത്ഥൻ, കോൺഗ്രസ് നേതാക്കളായ പി.കെ.സുരേന്ദ്രൻ, ബാബു മത്തത്ത്, ജംഷി അടുക്കത്ത്, നഫീൻ ഫൈസൽ, സഹൽ അഹമ്മദ്, വിജയൻ വക്കത്ത്, അരവിന്ദൻ പാറേമ്മൽ, ടി.രാജൻ, പുതുക്കോട്ട് ദാസൻ, വിഷ്ണുവക്കത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |