ചെറുവണ്ണൂർ: ബേപ്പൂരിന്റെ വികസന മുരടിപ്പിനും ഇൻഡി മുന്നണിയുടെ പ്രീണന രാഷ്ട്രീയത്തിനുമെതിരെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിലേക്ക് എൻ.ഡി.എ മാർച്ച് നടത്തി. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ഇറാനെതിരെ ആക്രമണം നടത്തുന്ന ഇസ്രയേൽ, അമേരിക്ക സഖ്യത്തെ സാമ്രാജ്യത്വമെന്ന് ആക്ഷേപിച്ചു പ്രതിഷേധിക്കുന്ന സി.പി.എം - കോൺഗ്രസ് പാർട്ടികൾ ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ഏകപക്ഷീയ യുദ്ധത്തെ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് സി. സാബുലാൽ, അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശശിധരൻ നാരങ്ങയിൽ മുഖ്യപ്രഭാഷണം നടത്തി. രാമനാട്ടുകര മണ്ഡലം പ്രസിഡന്റ് രാജേഷ് പൊന്നാട്ടിൽ, വിജിത്ത് എം, വിന്ധ്യാ സുനിൽ, അയ്യപ്പൻ പി, വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |