
നെയ്യാറ്റിൻകര: വീടിന് പിറകിൽ സ്വയം ചിതയൊരുക്കി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ ഗുരുതരാവസ്ഥയിൽ. നെയ്യാറ്റിൻകര വ്ളാങ്ങാമുറി അരുൺ കോട്ടേജിൽ നളിനകുമാരിയാണ് (67) 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ പുലർച്ചെയാണ് സംഭവം.
വീടിന്റെ പിറകുവശത്ത് വിറകും തൊണ്ടും അടുക്കിവച്ച് ചിതയൊരുക്കി അതിൽ കിടന്നശേഷം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അലർച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ എ.ടി.ഒയായിരുന്ന ഭർത്താവ് ക്രിസ്തുദാസ് (79) ദീർഘകാലമായി കിടപ്പുരോഗിയാണ്. ഇതിൽ മനം നൊന്താണ് ആത്മത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഒരുവർഷം മുമ്പ് നളിനകുമാരിയും വീട്ടിൽ വീണ് കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു. മൂത്ത മകൻ അരുൺ ഇന്ത്യൻ ഓവർസീസ് ബാങ്ക് അസി.മാനേജരാണ്. രണ്ടാമത്തെ മകൻ അനൂപ് ഗൾഫിൽ എൻജിനിയറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |