തിരുവല്ല : കഴിഞ്ഞ വർഷം കേരളം ചർച്ച ചെയ്ത മെസിയുടെ കേരളസന്ദർശനം എ ഐയുടെ സഹായത്താൽ എങ്ങനെയിരിക്കുമെന്ന് മിമിക്രിയിലൂടെ അവതരിപ്പിച്ച എറണാകുളം മഹാരാജാസ് കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി ഹാഷിം.ആർ ഒന്നാംസ്ഥാനം നേടി. എ ഐ ഉപയോഗിച്ച് എന്തും സാധിക്കും എന്ന സന്ദേശം കൂടിയാണ് താൻ അവതരിപ്പിച്ച മിമിക്രിയുടെ പ്രമേയത്തിലുള്ളത് എന്ന് ഹാഷിം പറഞ്ഞു. 38 പേരാണ് മിമിക്രി മത്സരത്തിൽപങ്കെടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് രാഷ്ട്രീയ നേതാക്കളുടെയും സിനിമ താരങ്ങളുടെയും അഭിപ്രായപ്രകടനങ്ങൾ അനുകരിച്ചതും ശ്രദ്ധേയമായി.പുതിയ തലമുറയ്ക്ക് സോഷ്യൽ മീഡിയയിലൂടെ സുപരിചിതരായ അലൻ ജോസ് പെരേരയും ബാബു സ്വാമിയും നാഗസൈരന്ദ്രിയുമൊക്കെ മിമിക്രിയിൽ കടന്നുവന്നത് വേദിയിൽ ചിരിപടർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |