
കൊല്ലം: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ആഗോള സംഘടനയായ അസോസിയേഷൻ ഫോർ കമ്പ്യൂട്ടിംഗ് മെഷിനറിയുടെ (എ.സി.എം) ഇന്ത്യ ചാപ്ടർ നൽകുന്ന 2025ലെ ഔട്ട്‌സ്റ്റാൻഡിംഗ് ചാപ്ടർ ആക്റ്റിവിറ്റീസ്'പുരസ്കാരത്തിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് അർഹരായി.
ഹൈദരാബാദ് ഐ.ഐ.ടി ക്യാമ്പസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക മികവും വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ക്യാമ്പസിൽ സംഘടിപ്പിച്ച ഇവല്യൂമിൻ, ഒ-ലാബ്സ്, എപ്പോക്കോൺ, ഏജന്റിക് എ.ഐ ഹാക്കത്തോണുകൾ, സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ സ്കൂൾ പ്രോഗ്രാമുകൾ, ജൂനിയർ വിദ്യാർത്ഥികൾക്കായി നടത്തിയ ബ്രിഡ്ജ് കോഴ്സുകൾ എന്നിവയുൾപ്പെടെ വിവിധങ്ങളായ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകളാണ് നിർണായകമായത്. എ.സി.എം സ്റ്റുഡന്റ് ചാപ്റ്റർ ഭാരവാഹികളായ അഖിൽ മേനോൻ, ബി. വാസുദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് അമൃതപുരി ക്യാമ്പസിനെ നേട്ടത്തിന് അർഹമാക്കിയത്.
സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡീൻ ഡോ. പ്രേമ നെടുങ്ങാടി, അദ്ധ്യാപകരായ പി.കെ. ബിനു, ഡോ. എം. ഗീത, ഡോ. ജി. ഗോപകുമാർ, ഡോ.ജെ. ജ്യോതിഷ, ഡോ. ജെ. സ്വാമിനാഥൻ, ഡോ. ദിവ്യ ഉദയൻ, ഡോ. ആർ. അനി, പ്രിയ രവി എന്നിവരാണ് വിദ്യാർത്ഥികൾക്കാവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |