നീലേശ്വരം: ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് വിക്റ്റേഴ്സിന്റെ 'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയിലെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് വിജയികളായി എത്തിയ ജെ.എച്ച്.എസ്.എസ് ചായ്യോത്ത് ടീമിന് സ്വീകരണം നൽകി. വിവിധ യൂണിഫോം സേനകളുടെ അകമ്പടിയോടെ വാദ്യമേളഘോഷത്തോടെ കുട്ടികളെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ എം. സുനിൽകുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉദ്ഘാടനവും ഉപഹാര വിതരണവും നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സീമ, വാർഡ് മെമ്പർ ധന്യ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ, രാജേഷ് ചേമ്പേന സുനിൽകുമാർ, അശ്വഘോഷ് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പി.വി സുകുമാരൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |