
തിരുവല്ല: എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ സഞ്ജന ചന്ദ്രൻ പ്രതിഭാതിലകമായി. എറണാകുളം സെന്റ് തെരേസാസിലെ ബി.എ ഫ്രഞ്ച് വിദ്യാർത്ഥിയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മത്സരിച്ച അഞ്ച് ഇനങ്ങളിലും സഞ്ജന വിജയം നേടി. ഇത് നാലാംതവണയാണ് സഞ്ജന പ്രതിഭാതിലകമാകുന്നത്. കുച്ചിപ്പുടി, ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയ്ക്ക് ഒന്നാംസ്ഥാനവും നാടോടിനൃത്തത്തിന് രണ്ടാംസ്ഥാനവും ഭരതനാട്യത്തിന് മൂന്നാംസ്ഥാനവും നേടാനായി. കോഴിക്കോട് സ്വദേശിയായ സഞ്ജനയുടെ പിന്തുണ അമ്മ വിജയയാണ്. മലൈക്കോട്ട് വാലിബൻ, പെരുമാനി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട് സഞ്ജന. നാട്യശാല സ്കൂൾ ഓഫ് ഡാൻസിന്റെ ആർട്ടിസ്റ്റിക്ക് ഡയറക്ടർ സൂരജ് നായരാണ് ഗുരു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |