SignIn
Kerala Kaumudi Online
Wednesday, 04 March 2026 5.32 AM IST

ഗുരുവായൂർ ദേവസ്വം:എ.വി.ഗോപിനാഥ് ചെയർമാൻ സ്ഥാനത്തേക്ക്

Increase Font Size Decrease Font Size Print Page
av-gopinath

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ നിയമിച്ചേക്കും. നിലവിലെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ രാജി നൽകിയതായാണ് സൂചന. ഇന്നലെ പാലക്കാട്ടെത്തിയ മുഖ്യമന്ത്രി ഗോപിനാഥുമായി ചർച്ച നടത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പുതിയ ഭരണസമിതി അംഗങ്ങളെ നിയമിക്കുന്നതിന് തടസമാകും. ഇതാണ് ചെയർമാനെ രാജി വയ്പ്പിച്ച് പുതിയ ചെയർമാനെ തിരക്കുപിടിച്ച് നിയമിക്കാനുള്ള നീക്കത്തിന് പിന്നിൽ.

പാലക്കാട് ഡി.സി.സി മുൻ പ്രസിഡന്റും ആലത്തൂർ മുൻ എം.എൽ.എയുമായ എ.വി.ഗോപിനാഥ് കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി പാർട്ടി വിട്ടിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നാണ് പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ മത്സരിച്ചത്. ഇടതുമുന്നണി ഭരണം പിടിച്ചെങ്കിലും ഗോപിനാഥ് പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഇടതുമുന്നണിയുമായി അകൽച്ചയിലായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അകൽച്ച മാറ്റി ഒപ്പം നിറുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദവി നൽകുന്നത്.

മാർച്ച് 15നാണ് ഡോ.വി.കെ.വിജയന്റെ കാലാവധി പൂർത്തിയാവുക. കഴിഞ്ഞയാഴ്ച ഗുരുവായൂരിലെത്തിയ ദേവസ്വംമന്ത്രി വി.എൻ.വാസവന് ചെയർമാൻ രാജി കൈമാറിയെന്നാണ് വിവരം. ഡോ.വി.കെ.വിജയനെ ചെയർമാൻ സ്ഥാനം രാജി വയ്പ്പിക്കാൻ നീക്കം ശക്തമാക്കിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

TAGS: AV GOPINATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.