
തൃശൂർ: കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ.സാബുവിനെ മർദ്ദിച്ചത് വടക്കാഞ്ചേരി എം.എൽ.എയുടെ ഒത്താശയോടെ സി.പി.എം ഗുണ്ടാസംഘമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കോലഴി പഞ്ചായത്ത് ഓഫീസിൽ കയറി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വികാസ് രാജ് പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ചതിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സമാനമാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വനിതാ അംഗങ്ങൾക്കുനേരെ വികാസ് രാജും സംഘവും ചേർന്ന് നടത്തിയ അതിക്രമം. തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും സംസ്ഥാനഭരണം വിട്ടൊഴിയുന്നതിന്റെ വിഭ്രാന്തിയിലുമാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമി സംഘത്തെ കേരള ജനത പുറന്തള്ളും. മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നടപടികൾ സ്വീകരിക്കണമെന്നും അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |